ഒടിയന്‍ മാണിക്കനാവുന്നതിന് മുന്നോടിയായി മോഹന്‍ലാല്‍ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് തുടക്കത്തില്‍ തന്നെ സംവിധായകന്‍ സൂചിപ്പിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ ഇതുവരെ കാണാത്ത മേക്കോവറിലാണ് താരം എത്തുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ ഉറപ്പ് തന്നിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുകയായിരുന്നു താരം ഇപ്പോള്‍. അവസാന ഘട്ട ഷെഡ്യൂളിന് മുന്നോടിയായി നടത്തിയ മേക്കോവര്‍ ഏവരേയും ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു.മോഹന്‍ലാല്‍ ശരീരഭാരം കുറച്ചുവെന്ന് അറിയിച്ചപ്പോള്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബെല്‍റ്റ് ധരിച്ചതാണ് താരം പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയത് എന്ന തരത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.പുതുവര്‍ഷം പിറക്കുന്നതിന് മുന്നോടിയായി പലരും പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. മോഹന്‍ലാലിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന് ഇതായിരുന്നു. വ്യായാമം കൃത്യമായി ചെയ്യുമെന്ന് താരം അടുത്ത സുഹൃത്തുക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ആമിര്‍ഖാന്‍, പ്രഭാസ്, വിക്രം, മോഹന്‍ലാല്‍ തുടങ്ങിയവരാണ് തനിക്ക് പ്രചോദനമേകിയിട്ടുള്ളതെന്ന് താരം പറയുന്നു.